കടലോരത്ത് കുതിരയുടെകുളമ്പടിശബ്ദം കേട്ടിരുന്ന കാലം. പൊന്നാനിയിലെ മുസാവരി ബംഗാവിലേക്ക് കണ്ണൂരില്‍നിന്ന് മുസ്‌ലിം യുവതിയായ ജന്നത്തുബീവിയെ പട്ടാള ഉദ്യോഗസ്ഥന്‍ തട്ടിക്കൊണ്ടുവന്ന് സായാഹ്ന സവാരിക്കായി ഈ ചീനിമരച്ചോട്ടിലെത്തി. അവശയായ സ്‌ത്രീയെകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചുറ്റും കൂടി. അപ്പോഴാണ്'കിഡ്നാപ്പിങ്ങിന്റെ ചുരുളഴിയുന്നത്.
പിന്നീട് നാട്ടുകാര്‍ സംഘടിച്ച് മുസാവരി ബംഗാവ് വളഞ്ഞ് കാവല്‍ക്കാരെ അടിച്ചുവീഴ്ത്തി യുവതിയെ മോചിപ്പിച്ചു. ഒരു നൂറ്റാണ്ട് മുന്‍പു നടന്ന ഇൌ ചരിത്രസംഭവത്തിന് ഇന്നു സാക്ഷിയായിനില്‍ക്കുന്നത് ഇൌ ചീനിമരം മാത്രം.
പൊന്നാനിയിലെ റോഡരികില്‍ ഒട്ടേറെ ചീനിമരങ്ങളുണ്ടായിരുന്നെങ്കിലും പലതും കടപുഴകിയും വികസനത്തിന് ബലിയാടുകളായും ഇല്ലാതായി. പത്തുപേര്‍ ഒരുമിച്ചു പിടിച്ചാല്‍പ്പോലും ചീനിമരത്തിന്റെ വണ്ണം അളക്കാന്‍ കഴിയില്ല. പൊന്നാനിയിലെ നിത്യസം ഭവങ്ങള്‍ക്കു സാക്ഷിയായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇൌമരത്തിനു മുന്‍പില്‍ കാലം ഇനിയുംഅവശേഷിക്കുകയാണ്.
Manorama
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ