എടപ്പാള്‍: അപേക്ഷ നല്‍കാനും പരാതി കൊടുക്കാനും ഇനി വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ- മെയില്‍ വിലാസം നല്‍കിക്കൊണ്ട് ജില്ലാ ഭരണകൂടം ഇ- ഡിസ്ട്രിക്ട് പദ്ധതിയിലെ പ്രധാന പോരായ്മ പരിഹരിച്ചു.
ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ഇനി ഇ- മെയില്‍ വഴി അപേക്ഷകള്‍ അയക്കാനും അവയുടെ മറുപടി മെയില്‍വഴി തന്നെ നല്‍കാനുമാണ് സംവിധാനമായത്. voവില്ലേജിന്റെ പേര്rev@kerala.gov.in എന്ന വിലാസത്തിലാണ് മെയിലുകള്‍ അയക്കേണ്ടത്.
നേരത്തെ വില്ലേജ് ഓഫീസുകളിലേക്ക് കമ്പ്യൂട്ടര്‍ നല്‍കിയിരുന്നെങ്കിലും ജനങ്ങള്‍ക്ക് അപേക്ഷയും പരാതിയും മറ്റും നല്‍കാന്‍ അക്ഷയകേന്ദ്രങ്ങളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു.
ഇ- മെയില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മാസങ്ങളായി വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇനി വീട്ടിലിരുന്നും ജനങ്ങള്‍ക്ക് അപേക്ഷ നല്‍കാം
25 Oct 2013
Mathrubhumi
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ