പ്രഖ്യാപനം ജനുവരി ഒന്നിന്
തിരൂരങ്ങാടി: മലുപ്പുറം സമ്പൂര്‍ണ പെന്ഷന് ജില്ലയാകാന്‍ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലെ 100 പഞ്ചായത്തുകളെ സമ്പൂര്‍ണ പെന്ഷന് പഞ്ചായത്താക്കിയാണ് ജില്ല ഈ നേട്ടം കൈവരിക്കുന്നത്. ജനുവരി ഒന്നിന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
വിധവകള്‍, വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും ക്ഷേമ പെന്ഷന് ഉറപ്പുവരുത്തി മാതൃകയാവുകയാണ് ലക്ഷ്യം.
സമ്പൂര്‍ണ പെന്ഷന് ജില്ലയാകുതിന്െറ ഭാഗമായി പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും മറ്റു തുടര്‍നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ രൂപരേഖ തയാറാക്കാന്‍ തിരൂരങ്ങാടി പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷേകാര്യ സ്ഥിരംസമിതി ചെയര്മാന്മാര്, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല ശില്പശാല നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി സി.കെ. ജയദേവന്, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി.പി. ദയാനന്ദന്, ഒ.ടി. ജയിംസ്, കെ.വി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ പി. നവാസ് ക്ളാസെടുത്തു. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മദ്കുട്ടി ഹാജി സ്വാഗതം പറഞ്ഞു.
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ