ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

About Us

  • മലപ്പുറം ജില്ലയുമായി ബന്ധപെട്ട രസകരവും ,കൌതുകകരവും, ആയ വാര്‍ത്തകള്‍. മലപ്പുറം ജില്ലയിലെ മതസാഹോദര്യത്തെ കുറിച്ചും, സാംസ്കാരികവും ,രാഷ്ട്രീയവും,മതപരവും,  സാമൂഹികവുമായ   കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും, മലപ്പുറം ജില്ലയിലെ ചരിത്രസ്മാരകങ്ങള്‍,പ്രധാന വ്യക്തികള്‍, പ്രധാന സംഭവങ്ങള്‍, ...അങ്ങനെ ങ്ങനെ ആകെ മൊത്തം ടോട്ടല്‍ മലപ്പുറത്തെ കുറിച്ചുള്ള പഴയതും പുതിയതുമായ വാര്‍ത്തകള്‍ ക്രോഡീകരിച്ച്  ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.


  • മലയാള മനോരമ, മാതൃഭൂമി , മാധ്യമം, ചന്ദ്രിക, തേജസ്, വര്‍ത്തമാനം, സിറാജ്, ദേശാഭിമാനി, കൌമുദി,ദീപിക.........തൂടങ്ങീ മലയാള പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും.മലയാള ചാനലുകളില്‍ വരുന്ന വീഡിയോകളും ആണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്.


  • മലപ്പുറം ജില്ലയുമായി ബന്ധപെട്ട വാര്‍ത്തകളാണ് ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത്. പഴയതും പുതിയതുമായ പല വാര്‍ത്തകളും പ്രസിദ്ധീകരിച്ച തീയതി കൃത്യമായി ഓര്‍ക്കാത്തതിനാല്‍ രേഖപ്പെടുത്തിയില്ല. മാത്രമല്ല വാര്‍ത്തകള്‍ ഏത് പത്രത്തില്‍ നിന്നെടുത്തതാണെന്നും രേഖപെടുത്തിയിട്ടില്ല.പലതും കൃത്യമായി അറിയാത്തതിനാല്‍ ചേര്‍ത്തിട്ടില്ല.


  • ...ന്റെ മലപ്രം എന്ന ലോഗോ മാതൃഭൂമി ദിനപത്രത്തിന്റെ മലപ്പുറം സ്പെഷല്‍ പതിപ്പിന്റെ ഹെഡിംഗ് ആണ്.മലപ്പുറം പെരുമ എന്ന ആശയം മനോരമ പത്രത്തില്‍ നിന്നും കടമെടുത്തു.  പല വാര്‍ത്തകളും സ്കാന്‍ ചെയ്തും / ഫോട്ടോഷോപ്പ് വഴി എഡിറ്റിംഗ് നടത്തിയും ആണ് ബ്ലോഗില്‍ ചേര്‍ത്തത്. അതു കൊണ്ട് തന്നെ “...ന്റെ മലപ്രം” എന്നൊരു  ടാഗ് വെച്ചിട്ടുണ്ട്. കാരണം പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരരുത് എന്ന് കരുതിയിട്ടാണ്.