സ്ത്രീകള്‍ വായിക്കട്ടെ; ഇമ്പിച്ചിപ്പാത്തുമ്മയുടെ സ്മരണയ്ക്ക് വായനശാല
അരീക്കോട്: കൂട്ടി വായിക്കാനറിയാതിരുന്നിട്ടും മക്കളെ അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പൂവഞ്ചീരി ഇമ്പിച്ചിപ്പാത്തുമ്മയ്ക്ക് തറവാട്ടുവളപ്പില്‍ സ്മാരകം ഉയരുന്നു. അരീക്കോട്ടെ ആദ്യ ഡോക്ടര്‍മാരായ എം.ഉസ്മാന്റെയും എം.ഹഫ്സത്തിന്റെയും മാതാവാണ് ഇമ്പിച്ചിപ്പാത്തുമ്മ. ഇമ്പിച്ചിപ്പാത്തുമ്മയ്ക്ക് ഏറ്റവും നല്ല സ്മാരകം വായനശാലയാണെന്ന് കണ്ടെത്തിയത് കുടുംബസംഗമമായിരുന്നു. അരീക്കോടിന് പൊതുവിലും മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ചും സാക്ഷരതയിലും സര്‍ക്കാര്‍ ജോലികളിലുമൊക്കെയുള്ള മേല്‍കൈ നേടാന്‍ പാതയൊരുക്കിയത് മൂര്ക്കന് കുടുംബമായിരുന്നുവെന്നും പില്ക്കാലത്ത് ഇതിന് സംഘടിതരൂപം കൈവരികയാണുണ്ടായതെന്നും കുടുംബാംഗങ്ങള്‍ വിലയിരുത്തുന്നു.
എന്നാല്‍ പില്ക്കാലത്ത് അരീക്കോടിന്റെ വായന മരിച്ചു തുടങ്ങിയെന്ന തിരിച്ചറിവാണ് കുടുംബത്തില്‍ നിന്നുള്ള വനിതകളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി വായനശാലയും ഗ്രന്ഥാലയവും തുടങ്ങാന്‍ പ്രചോദനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അംഗത്വഫീസ്, വരിസംഖ്യ തുടങ്ങിവയൊന്നും ആരില്‍ നിന്നും ഈടാക്കില്ല. അടുത്ത ഘട്ടത്തില്‍ മെഡിക്കല്‍ എയ്ഡ് സെന്ററും സൗജന്യ നിയമസഹായ കേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.

No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ