പരിഹാസം വെല്ലുവിളിയായെടുത്തു; അനിലിന്ന് പഴമയുടെ ലക്ഷാധിപതി
വണ്ടൂര്‍: പുരാവസ്തു ശേഖരണത്തിനിറങ്ങിയ അനിലിന് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു പരിഹാസങ്ങള്‍. സങ്കടവും കരച്ചിലും വന്നു. പിന്നെ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. തിരുവാലി കൊളക്കാട്ടിരിയിലെ പെരിക്കാപ്ര അനിലിന് മുമ്പില്‍ പക്ഷെ ഒരുപാട് തടസങ്ങളുണ്ടായിരുന്നു. പണം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. നിത്യചെലവിന് പ്രയാസപ്പെടുന്ന കൂലി പണിക്കാരന്റെ മകന്‍.
പരിഹാസങ്ങളെ ചിരിച്ചു തള്ളിയ ആ യുവാവ് കൂലിപ്പണിക്കു പോയി കിട്ടുന്ന പണമുപയോഗിച്ച് പുരാവസ്തു ശേഖരണം തുടങ്ങി. ഇന്ന് ലക്ഷങ്ങളുടെ പുരാവസ്തു ശേഖരണത്തിനുടമയാണ് അനില്‍. പത്ത് ലക്ഷം രൂപ വില പറഞ്ഞിട്ടും വില്‍ക്കാതെ സൂക്ഷിക്കുന്ന പുരാവസ്തുക്കള്‍.
പണ്ട് സ്വര്‍ണം സൂക്ഷിച്ചിരുന്ന വലിയ ആമാടപ്പെട്ടി, നാണയപ്പെട്ടികള്‍, മസാലപെട്ടികള്‍, കാളകളെ ഉപയോഗിച്ച് വെള്ളം കോരിയിരുന്ന കാളതേക്ക്. പിച്ചളയിലുള്ളതടക്കമുള്ള വിവിധ തരം ഫോണുകള്‍, ഗ്രാമഫോണുകള്‍, ചെമ്പില്‍ തീര്‍ത്ത കിണ്ടി, വിളക്കുകള്‍, എണ്ണ കുഴല്‍, മരപാത്രങ്ങള്‍, ചീനഭരണികള്‍, വെള്ളികോള്‍, പറ, ഇടങ്ങഴി, നാഴി, ഓലയില്‍ എഴുതിയ ആധാരം, ചെമ്പോലയില്‍ എഴുതിയ വട്ടെഴുത്ത്, എഴുത്താണി, താളിയോലകള്‍, അഞ്ചല്‍ കാര്‍ഡുകള്‍, മുദ്രപേപ്പറുകള്‍, നാണയ കറന്‍സി ശേഖരം അതിവിപുലമാണ്. പണ്ട് പ്രത്യേകം അടിച്ചിറക്കിയിരുന്ന ഹജ്ജ് നോട്ടും ഖാദി ഹുണ്ടിയും (ഖാദി വസ്ത്രങ്ങള്‍ വാങ്ങാനുള്ള നോട്ടുകള്‍) ചെമ്പറി കോയിനുകളുമടക്കം വിശാലമാണത്. അച്ചടി പിശക് വന്ന നോട്ടുകളും ശേഖരത്തിലുണ്ട്. നമ്പറില്ലാതെയും മഷി പതിയാതെയും അടിച്ചിറക്കിയ റിസര്‍വ്വ് ബാങ്കിന്റെ 100 ന്റെ നോട്ടുകളാണവ. തിരുവിതാംകൂറിന്റെ പഴയ ലിപിയിലിറക്കിയ നാണയമായ കാശിന്റെ വന്‍ശേഖരവുമുണ്ട്.
ഒരു സുഹൃത്ത് സമ്മാനിച്ച യു.എ.ഇയുടെ കപ്പല്‍ ചിഹ്നമുള്ള നാണത്തിലൂടെയാണ് പുരാവസ്തു ശേഖരണത്തിനുള്ള താല്‍പര്യമുണ്ടായതെന്ന് അനില്‍ പറഞ്ഞു.
പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. പക്ഷെ തന്റെ ശേഖരണം സൂക്ഷിക്കാനുള്ള സ്ഥലം ഈ വീടിനില്ല. ശേഖരണത്തിന്റെ സൂക്ഷിപ്പിനായി വീട് വിപുലീകരിക്കാന്‍ നിര്‍മാണ വിസ്താര ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്ന അപേക്ഷയും അനിലിനുണ്ട്.
എടവണ്ണയില്‍ ഒരു സ്ഥാപനത്തില്‍ വെല്‍ഡിംഗ് തൊഴിലാളിയായ അനിലിന് ഇപ്പോള്‍ തിരക്കുകളുടെ കാലമാണ്. വിവിധ എക്‌സിബിഷനുകളിലേക്ക് സ്റ്റാളൊരുക്കാന്‍ ഇദ്ദേഹത്തിന് ക്ഷണമുണ്ട്. തിരുവനന്തപുരം ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എക്‌സിബിഷനില്‍ ഇദ്ദേഹത്തിന്റെ സ്റ്റാളുണ്ടായിരുന്നു. ലാബ് ടെക്‌നീഷ്യയായ ഭാര്യ സ്മതിയും മക്കളായ ഋഷിന്‍, ഋതിക എന്നിവരാണ് സ്റ്റാളുകളില്‍ അനിലിന് സഹായത്തിനുണ്ടാവാറ്.
മാസത്തിലെ ഇരുവരുടെയും ഒരു ദിവസത്തെ കൂലി നിത്യരോഗികള്‍ക്ക് വീട്ടിലെത്തിച്ച് കൊടുക്കുന്ന സത്കര്‍മവും അനിലും സ്മിതയും വര്‍ഷങ്ങളായി മുടങ്ങാതെ ചെയ്യുന്നുണ്ട്.
Posted On: 4/18/2013 10:55:31 AM

ഇയാളുടെ മൊബൈൽ നബർകിട്ടുമോ എന്റെ നബർ 965613124
ReplyDelete