മലപ്പുറം: അപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മലപ്പുറത്ത് ഇനി 'എമര്‍ജന്‍സി ടെന്‍ഡറി 'ന്റെ സേവനവും. ഒരു കോടിയോളം രൂപ വിലവരുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ എമര്‍ജന്‍സി ടെന്‍ഡര്‍ പ്രളയ മേഖല, വാഹനാപകടം, തീപിടുത്തം, വാതക ചോര്‍ച്ച തുടങ്ങിയ അപകട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗത നല്‍കും.
മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന്, വാഹനങ്ങള്‍ വെട്ടിപൊളിക്കുന്നതിന്, കെട്ടിടങ്ങളും മറ്റു കാഠിന്യമേറിയ വസ്തുക്കളും ഒഴിവാക്കുന്നതിന് പ്രത്യേക ഡ്രില്ലറുകള്‍, വാതക ചോര്‍ച്ചകളും മറ്റ് കെമിക്കല്‍ എക്‌സ്‌പോസിങ്ങിലും ശ്വാസ തടസ്സമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉപയോഗിക്കുന്ന ഫയര്‍ എന്‍ട്രി സ്യൂട്ട്, തീയിനെ മറികടക്കാന്‍ കഴിയുന്ന അലുമിനിയം സ്യൂട്ട്, വെള്ളത്തിനടിയില്‍ 456 മിനുട്ടോളം നില്‍ക്കാന്‍ കഴിയുന്ന അണ്ടര്‍ വാട്ടര്‍ ബ്രീത്തര്‍, ഉയര്‍ന്ന ഇലക്ട്രിക്ക് കപ്പാസിറ്റിയുള്ള ജനറേറ്റര്‍, പ്രത്യേക എല്‍.ഇ.ഡി ലൈറ്റുകള്‍, ബലൂണ്‍ ലൈറ്റ്, പ്രത്യേകം മടക്കി വെക്കാനും ആവശ്യമുളള സമയത്ത് പുറത്തിറക്കാനും കഴിയുന്ന ട്യൂബ് മോട്ടോര്‍ ബോട്ട് തുടങ്ങിയവയെല്ലാം ഈ രണ്ട് സെറ്റുകള്‍ എമര്‍ജന്‍സി ടെന്‍ഡറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങളടങ്ങിയ എമര്‍ജന്‍സി ടെന്‍ഡര്‍ സംസ്ഥാനത്ത് മൂന്നെണ്ണമാണ് പുതിയതായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. മലപ്പുറം എം.എല്‍.എ പി.ഉബൈദുല്ല എം.എല്‍.എയുടെ കഠിനശ്രമഫലമായാണ് ജില്ലാ ആസ്ഥാനത്തെ ഫയര്‍ ആന്റ് റെസ്‌ക്യൂ കേന്ദ്രത്തിന് എമര്‍ജന്‍സി ടെന്‍ഡര്‍ കിട്ടിയത്. ഇതിലെ ഉപകരണങ്ങള്‍് ഉപയോഗിക്കാനായി പ്രത്യേക പരിശീലനം ജീവനക്കാര്‍ക്ക് നല്‍കും.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വാഹനം മലപ്പുറം സ്റ്റേഷനിലെത്തിയത്. ഇന്നലെ ഔദ്യോഗികമായി പ്രവര്‍ത്തന സജ്ജമായി. പി.ഉബൈദുല്ല എം.എല്‍.എ വാഹനം സന്ദര്‍ശിച്ചു. പരിശീലനം ലഭിക്കാനാവശ്യമായ നടപടി കൈകൊള്ളുമെന്ന് എം.എല്‍.എ അറിയിച്ചു. ഇതിനായി പാലക്കാട് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടും.
ഏറ്റവും കൂടുതല്‍ റോഡപകടങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യാറുള്ള ജില്ലിയില്‍ എമര്‍ജന്‍സി ടെന്‍ഡറിന്റെ ഉപയോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുതല്‍കൂട്ടാവും. കൊല്ലം, പുതുക്കാട് എന്നിവിടങ്ങളിലാണ് മലപ്പുറത്തിന് പുറമെ എമര്‍ജന്‍സി ടെന്‍ഡറിന്റെ സേവനം ലഭിക്കുക.
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ