.jpg)
സ്വീകരണ മുറിയും കിടപ്പുമുറിയും ജീവന്‍ തുടിക്കുന്ന വര്‍ണ്ണ മനോഹരചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചവയാണ്. ഇവ പണം കൊടുത്ത് വാങ്ങി ചുമരില്‍ സ്ഥാപിച്ചതല്ല.
ഭൂരിഭാഗവും പതിമൂന്നുകാരനായ മുര്‍ഷിദിന്റെ കരവിരുതില്‍ പിറവിയെടുത്തതാണ്. സ്വീകരണ മുറിക്കലങ്കാരമായി മഹാത്മാഗാന്ധി മുതല്‍ പാണക്കാട് ശിഹാബ് തങ്ങള്‍ വരെയുള്ളവര്‍ നിറക്കാഴ്ചയായുണ്ട്.
ലോക പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചിയുടെ ഏറെ പ്രശ്‌സതമായ മൊണാലിസ അതുപോലെ പകര്‍ത്തിയിട്ടുണ്ട് ഈ കൊച്ചു പ്രതിഭ. മുര്‍ഷിദിന്റെ കൊച്ചനിയത്തി റിന്‍ഷിദ റുഷ്ദയും കലാ രംഗത്ത് മികവ് പുലര്‍ത്തുന്നു. റുഷ്ദയുടെ ചിത്രങ്ങള്‍ക്കും ചുമരുകളില്‍ ഇടം കിട്ടിയിട്ടുണ്ട്.
ഒന്‍പതു വയസ്സുകാരിയായ റുഷ്ദയുടെയും മുര്‍ഷിദിന്റെയും കലയുടെ പ്രാഥമികപള്ളിക്കൂടം കലാകാരിയായ മാതാവ് ഷമീറയാണ്. പുത്തന്‍ പീടിക മുനവ്വിറുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ഒട്ടുമിക്ക മേഖലയിലും പ്രഗല്‍ഭ്യം തെളിയിച്ച മുര്‍ഷിദ് ബാങ്ക് വിളി, ഗാനം, ഖവാലി, ദഫ് മുട്ട് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
മത്സരങ്ങളില്‍ കരസ്ഥമാക്കിയ ട്രോഫികളും ഷീല്‍ഡുകളും സൂക്ഷിക്കാന്‍ ഷോക്കേസില്‍ സ്ഥലം പോരാത്ത അവസ്ഥയിലാണ്. പ്രവാസിയായ പഴയ ഒറ്റയില്‍കളംപറമ്പത്ത് മുജീബ് റഹ്മാന്റെ എല്ലാ പിന്തുണയും പ്രോത്സാഹനവുമാണ് ഭാര്യക്കും മകള്‍ക്കും നേട്ടം കൊയ്യാനുള്ള പ്രേരണയാകുന്നത്.
അഹമ്മദുണ്ണി പരപ്പനങ്ങാടി
News @ Chandrika
2/18/2013
ബിസേശങ്ങള്‍ കൊള്ളാം
ReplyDelete