ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം കുരുവമ്പലം

1921 ലെ വാഗണ്‍ ട്രാജഡി യെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാഗണ്‍ ട്രാജഡിക്ക്‌ സമാനമായ സംഭവം വേറെയില്ല... 1921 നവമ്പര്‍ 19 ന്‌ എം എസ്‌ എല്‍ വി 1711 ം നമ്പര്‍ വാഗണില്‍ പിടഞ്ഞു വീണു മരിച്ച ധീരദേശാഭിമാനികളായ 70 പേരില്‍ 41 പേരും കുരുവമ്പലം പ്രദേശത്തുകാരായിരുന്നു.പെരിന്തല്‍മണ്ണ താലൂക്കില്‍ പുലാമന്തോള്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം.മൂന്നു ഭാഗവും ചെറുകുന്നുകളും വയലേലകളും പച്ചപ്പുകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഈ ഗ്രാമത്തിന്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്‌. 1921 നവമ്പര്‍ 19 ന്‌ എം എസ്‌ എല്‍ വി 1711 ം നമ്പര്‍ വാഗണില്‍ പിടഞ്ഞു വീണു മരിച്ച ധീരദേശാഭിമാനികളായ 70 പേരില്‍ 41 പേരും കുരുവമ്പലം ഗ്രാമക്കാരായിരുന്നു.35 പേര്‍ കുരുവമ്പലം വില്ലേജ്കാരും. ആറു പേര്‍ ഒരു റോഡിന്റെ മറുവശത്തുള്ള പുലാമന്തോള്‍ വില്ലേജ്കാരും. ചെറുതെങ്കിലും ധീരദേശാഭിമാനികളെ സ്മരിക്കാന്‍ ഒരു ലൈബ്രറി അടക്കമുള്ള ഒരു സ്മാരക മന്ദിരം കുരുവമ്പലത്ത്‌ നിര്‍മിച്ചിട്ടുണ്ട്‌.വാഗണ്‍ ട്രാജഡി സ്മാരക സമിതി എന്ന പേരില്‍ എല്ലാ വര്‍ഷവും അനുസ്മരണച്ചടങ്ങുകളും സെമിനാറുകളും സംഘടിപ്പിച്ച്‌ വരാറുണ്ട്‌.

3 comments:

  1. 1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
    വാഗണ്‍ ട്രാജഡി.
    *******************************************************************************
    ആകെ 70 പേര്‍ മരണപ്പെട്ടു. ***********************************************************************
    ട്രാജഡി യെ കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടിഷ് ഗവന്മേന്‍റ് ഒരു അന്വേഷണ കമ്മീഷനെ വെച്ചു .......
    പിന്നെ എന്ത് സംഭവിച്ചു??***
    ആരൊക്കെ ആയിരുന്നു അന്വേഷണ കമ്മിഷന്‍ മെമ്പര്‍മാര്‍??*******Mohammed Haroon on facebook കൂടുതല്‍ വിവരങ്ങള്‍ കയ്യിലുള്ളവര്‍ അത് നല്‍കണം എന്ന് അപേക്ഷിക്കുന്നു..https://www.facebook.com/mohammed.haroon.7524
    11 hours ago · Like

    ReplyDelete
  2. 1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
    വാഗണ്‍ ട്രാജഡി.
    *******************************************************************************
    ആകെ 70 പേര്‍ മരണപ്പെട്ടു. ***********************************************************************
    ട്രാജഡി യെ കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടിഷ് ഗവന്മേന്‍റ് ഒരു അന്വേഷണ കമ്മീഷനെ വെച്ചു .......
    പിന്നെ എന്ത് സംഭവിച്ചു??***
    ആരൊക്കെ ആയിരുന്നു അന്വേഷണ കമ്മിഷന്‍ മെമ്പര്‍മാര്‍??*******Mohammed Haroon on facebook കൂടുതല്‍ വിവരങ്ങള്‍ കയ്യിലുള്ളവര്‍ അത് നല്‍കണം എന്ന് അപേക്ഷിക്കുന്നു..https://www.facebook.com/mohammed.haroon.7524
    11 hours ago · Like

    ReplyDelete

ജ്ജ് മുണ്ടാണ്ടെ പോവ്വാ