മലപ്പൂറത്തെ സ്മാരകങ്ങള്‍ 02 -:വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ഹാള്‍ തിരൂര്‍.
മലപ്പൂറത്തെ സ്മാരകങ്ങള്‍ 02 -
വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ഹാള്‍ തിരൂര്‍.
1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ,ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ..
ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ വാഗണ്‍ ദുരന്തമല്ല വാഗണ്‍ കൂട്ടക്കൊലയാണ്. ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.
വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ. തിരൂർ നഗരമധ്യത്തിലായാണ് ഈ ഹാൾ സ്ഥിതിചെയ്യുന്നത്. ഈ ദുരന്തത്തിന്റെ ഓർമക്കായ് ഹാളിനോട് ചേർന്ന് ഒരു വാഗൺ മാതൃക നിർമ്മിച്ചിട്ടുണ്ട്. ഈ വാഗണിന്റെ നിർമ്മാണത്തിനുശേഷം ഹാളിന്റെ പേർ മുൻസിപ്പൽ ടൗൺ ഹാൾ എന്നതു മാറ്റി വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൌണ്‍ ഹാള്‍ എന്നാക്കുകയായിരുന്നു.[ 1987 ഏപ്രില്‍ ആറിനാണ് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി വി.ജെ. തങ്കപ്പന്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതില്‍ 1993 മാര്‍ച്ച് 20ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ രക്തസാക്ഷികളുടെ പേരുവിവരപ്പട്ടിക അനാവരണം ചെയ്തിട്ടുണ്ട്. രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ അറിയാന്‍ താഴെ ലിങ്ക് വഴി പോവുക.
http://www.wagontragedy.com/2008/11/blog-post.html
Subscribe to:
Post Comments (Atom)
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ